Site icon Fanport

എംബപ്പെക്ക് ആയി അൽ ഹിലാലിന്റെ 300 മില്യൺ ബിഡ്!!

എംബപ്പെക്ക് വേണ്ടി പി എസ് ജിക്ക് മുന്നിൽ ചരിത്രത്തിലെ ഏറ്റവും വലിയ ബിഡ് സമർപ്പിച്ച് അൽ ഹിലാൽ. അൽ ഹിലാൽ എംബപ്പെക്ക് ആയി 300 മില്യൺ യൂറോ ട്രാൻസ്ഫർ ഫീ ഉള്ള ബിഡ് ആണ് ഇന്ന് ഔദ്യോഗികമായി സമർപ്പിച്ചത്. എംബപ്പെക്ക് പ്രതിവർഷം 400 മില്യൺ വേതനമായി നൽകാനും അവർ തയ്യാറാണ്. എന്നാൽ പി എസ് ജി ഇപ്പോൾ ഈ ബിഡിനോട് പ്രതികരിക്കില്ല. എംബപ്പെക്ക് റയൽ മാഡ്രിഡിൽ പോകാൻ ആണ് താല്പര്യം എന്നാണ് പി എസ് ജി വിശ്വസിക്കുന്നത്‌. റയൽ താമസിയാതെ ബിഡ് സമർപ്പിക്കും എന്നും പി എസ് ജി പ്രതീക്ഷിക്കുന്നു.

എംബപ്പെ 23 05 08 02 30 28 233

സൗദി അറേബ്യയിലേക്ക് വരാൻ താല്പര്യം ഉണ്ട് എന്ന് ഉറപ്പായാൽ മാത്രമേ അൽ ഹിലാൽ എംബപ്പെയുമായി ചർച്ചകൾ ആരംഭിക്കുകയുള്ളൂ. എംബപ്പെ റയൽ മാഡ്രിഡിൽ തന്നെയാണ് പോകാൻ ആഗ്രഹിക്കുന്നത്. റയൽ അല്ലാതെ വേറെ ഒരു ക്ലബും എംബപ്പെയുടെ മനസ്സിൽ ഇല്ല. എന്നാൽ റയൽ മാഡ്രിഡ് ഇതുവരെ പി എസ് ജിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. എംബപ്പെയെ ഇപ്പോൾ പ്രീസീസൺ സ്ക്വാഡിൽ നിന്ന് പുറത്താക്കിയ പി എസ് ജി താരം കരാർ പുതുക്കാതെ ഇനി ക്ലബിനായി കളിക്കില്ല എന്ന നിലപാടിലാണ് ഉള്ളത്.

ഇംഗ്ലണ്ടിൽ നിന്ന് രണ്ട് ക്ലബുകൾ ഉൾപ്പെടെ 5 ക്ലബുകൾ എംബപ്പെയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.

Exit mobile version