Site icon Fanport

റയൽ മാഡ്രിഡ് സ്ട്രൈക്കറെ ടീമിലെത്തിച്ച് ലെവന്റെ

റയൽ മാഡ്രിഡ് സ്ട്രൈക്കർ ബോർഹ മയോരാലിനെ ടീമിലെത്തിച്ച് സ്പാനിഷ് ക്ലബ്ബായ ലെവന്റെ. 22 കാരനായ താരം ഒരു വർഷത്തേക്ക് ലോണിലാണ് ലെവന്റെയിലേക്ക് പോകുന്നത്.

സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ബൈ ബാക്ക് ക്ലോസ് ഇല്ലാതെയാണ് താരം ലെവന്റെയിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ 29 മത്സരങ്ങൾ കളിച്ച മയോരാൾ മൂന്ന് ഗോളുകൾ അടിച്ചിട്ടുണ്ട്. സ്പാനിഷ് യൂത്ത് ടീമിന് വേണ്ടിയും മയോരാൾ ബൂട്ട് കെട്ടിയിട്ടുണ്ട്. ജർമ്മൻ ക്ലബ്ബായ വോൾഫ്സ്ബർഗിന് വേണ്ടിയും മയോരാൾ കളിച്ചിട്ടുണ്ട്.

Exit mobile version