Picsart 23 07 29 15 32 40 923

സൗദിയിൽ ഒരു സൂപ്പർ താരം കൂടെ, സെന്റ് മാക്സിമിൻ അൽ അഹ്ലിയിൽ

ന്യൂകാസിൽ യുണൈറ്റഡ് വിംഗർ അലൻ സെന്റ്-മാക്സിമിൻ സൗദി അറേബ്യൻ ക്ലബ് അൽ-അഹ്‌ലിയിൽ എത്തി. ഇതു സംബന്ധിച്ച് ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി. കഴിഞ്ഞ ആഴ്ച തന്നെ മാക്സിമിൻ അൽ അഹ്ലിയിൽ മെഡിക്കൽ പൂർത്തിയാക്കിയിരുന്നു‌. ന്യൂകാസിൽ യുണൈറ്റഡ് പ്രീസീസൺ മത്സരങ്ങളിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. മഹ്റസിനു പിന്നാലെ മാക്സിമിൻ കൂടെ എത്തുന്നതോടെ അൽ അഹ്ലിയുടെ വിങ്ങുകൾ ലോകത്തെ ഏത് ക്ലബിനെയും ഭയപ്പെടുത്തുന്നതാകും.

ന്യൂകാസിൽ ആരാധകരുടെ ഇഷ്ട താരങ്ങളിൽ ഒരാൾ ആയിരുന്നു മാക്സിമിൻ. 40 മില്യണു മുകളിൽ ഒരു ട്രാൻസ്ഫർ തുക മാക്സിനിനായി ന്യൂകാസിൽ യുണൈറ്റഡിന് ലഭിക്കും.. 2019 വേനൽക്കാലത്ത് ഫ്രഞ്ച് ക്ലബായ നീസിൽ നിന്ന് ആയിരുന്നു താരം ന്യൂകാസിലിൽ ചേർന്നത്. ഇതുവരെ ന്യൂകാസിലിനായി 124 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 21 അസിസ്റ്റുകൾ നൽകുകയും 13 തവണ ഗോൾ നേടുകയും ചെയ്തു.

മുൻ ലിവർപൂൾ താരം റോബർട്ടോ ഫിർമിനോ, മുൻ ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡി എന്നിവരെയും സാൽസ്ബർഗിന്റെ പരിശീലകനെയും അൽ അഹ്ലി ഇതിനകം ടീമിൽ എത്തിച്ചിട്ടുണ്ട്.

Exit mobile version