നാസ്റ്റാസിക് റുഡിഗറിന് പകരക്കാരൻ ?

- Advertisement -

ചെൽസിയിലേക്ക് പോയ അന്റോണിയോ റുഡിഗെറിനു പകരക്കാരനായി എഫ്‌സി ഷാൽകെയുടെ പ്രതിരോധ താരം മാറ്റിജാ നാസ്റ്റാസികിനെ കൊണ്ട് വരാൻ ഏ സി റോമയുടെ നീക്കം. 35 മില്യൺ യൂറോയ്ക്കാണ് സീരി ഏ ക്ലബ്ബിന്റെ പ്രതിരോധതാരം പ്രീമിയർ ലീഗിലേക്ക് പോയത്. 24 കാരനായ സെർബിയൻ താരം നാസ്റ്റാസിക് ഷാൽകെയുടെ പ്രതിരോധത്തിന്റെ കുന്തമുനയാണ്. 2012 മുതൽ 2015 വരെ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധം കാത്തിരുന്ന് നാസ്റ്റാസിക്. സീരി ഏ യിലും തുടക്കകാരനല്ല നാസ്റ്റാസിക്. ഫ്ലോരെന്റിനോയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു നാസ്റ്റാസിക്. ആ പ്രകടനമാണ് പ്രീമിയർ ലീഗിലേക്കുള്ള വാതിൽ നാസ്റ്റാസിക്കിന്റെ മുൻപിൽ തുറന്നത്.

സിറ്റിയിൽ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട നാസ്റ്റാസിക് 2015 ൽ ആണ് ലോണിൽ ബുണ്ടസ് ലീഗയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ഷാൽകെയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് നാസ്റ്റാസിക് പുറത്തെടുത്തത്. ചെറുപ്രായത്തിൽ തന്നെ ഇത്രയും ടെക്നിക്കും ബോൾ കണ്ട്രോളും ഉള്ള നാസ്റ്റാസിക് റോമയുടെ പ്രതിരോധത്തിന് മുതൽക്കൂട്ടാവും. റോമയുടെ സ്പോർട്ടിങ് ഡയറക്ടർ മോഞ്ചി നാസ്റ്റാസിക്കിൽ കാണുന്നതും പ്രീമിയർ ലീഗിലും ബുണ്ടസ് ലീഗയിലും കളിച്ച എക്സ്പീരിയൻസും സ്കില്ലുമാണ്. 15 മില്യൺ യൂറോ മാത്രമാണ് ഷാൽകെയുടെ കോൺട്രാക്ടിലെ ബൈ ഔട്ട് ക്ളോസിൽ ഉള്ളത്. സീരി ഏ യിൽ രണ്ടാം സ്ഥാനക്കാരായ റോമ ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement