മാറ്റിച് ഇനി ജോസെക്ക് ഒപ്പം റോമിൽ

Img 20220614 185405

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട മാറ്റിച് റോമയിലേക്കുള്ള തന്റെ ട്രാൻസ്ഫർ പൂർത്തിയാക്കി. ഇന്ന് റോമ ഔദ്യോഗികമായി മാറ്റിചിന്റെ കരാർ പ്രഖ്യാപിച്ചു. ഒരു വർഷത്തെ കരാറിൽ ആണ് അദ്ദേഹം ഒപ്പുവെച്ചത്. 2024വരെ കരാർ നീട്ടാനും റോമയിൽ മാറ്റിചിന്റെ കരാറിൽ വ്യവസ്ഥ ഉണ്ട്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോയുടെ സാന്നിദ്ധ്യമാണ് റോമയിലേക്ക് മാറ്റിചിനെ എത്തിച്ചത്.

https://twitter.com/ASRomaEN/status/1536695086133694467?t=ZPBepeu34LbACgvHNCmojQ&s=19

ജോസെയുടെ വിശ്വസ്ത കളിക്കാരിൽ ഒരാളാണ് മാറ്റിച്. മാഞ്ചസ്റ്റർ യുണൈറ്റഡിലും ചെൽസിയിലും മാറ്റിച് ജോസെക്ക് കീഴിൽ വലിയ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.അവസാന അഞ്ചു വർഷമായി മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ചെൽസിയിൽ നിന്നാണ് മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. ഇതുവരെ യുണൈറ്റഡിന് വേണ്ടി 150ൽ അധികം മത്സരങ്ങൾ മാറ്റിച് കളിച്ചിട്ടുണ്ട്.