Site icon Fanport

മാറ്റിച് റോമയിൽ ഒരു വർഷത്തെ കരാർ ഒപ്പുവെക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീരുമാനിച്ച മാറ്റിച് റോമയിൽ ഒരു വർഷത്തെ കരാർ ഒപ്പുവെക്കും. 2024വരെ കരാർ നീട്ടാനും റോമയിൽ മാറ്റിചിന്റെ കരാറിൽ വ്യവസ്ഥ ഉണ്ടാകും. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോയുടെ സാന്നിദ്ധ്യമാണ് റോമയിലേക്ക് മാറ്റിചിനെ എത്തിക്കുന്നത്. റോമയുമായി മാറ്റിച് കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. ജൂലൈ തുടക്കത്തിൽ മാറ്റിചിന്റെ മെഡിക്കൽ പൂർത്തിയാക്കും.

ജോസെയുടെ വിശ്വസ്ത കളിക്കാരിൽ ഒരാളാണ് മാറ്റിച്. മാഞ്ചസ്റ്റർ യുണൈറ്റഡിലും ചെൽസിയിലും മാറ്റിച് ജോസെക്ക് കീഴിൽ വലിയ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.

അവസാന അഞ്ചു വർഷമായി മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ചെൽസിയിൽ നിന്നാണ് മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. ഇതുവരെ യുണൈറ്റഡിന് വേണ്ടി 150ൽ അധികം മത്സരങ്ങൾ മാറ്റിച് കളിച്ചിട്ടുണ്ട്.

Exit mobile version