Site icon Fanport

മാറ്റ വിസെൽ കോബെ വിട്ടു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഹുവാൻ മാറ്റ ജപ്പാൻ ജെ.ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ വിസൽ കോബെ വിട്ടു. കരാർ അവസാനിച്ചതിനെ തുടർന്നാണ് താരം ക്ലബ് വിട്ടത്. ചരിത്രത്തിൽ ആദ്യമായി വിസൽ കോബെ ഈ സീസണിൽ ലീഗ് കിരീടം നേടിയിരുന്നു. ക്ലബ്ബിന്റെ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മാറ്റ ക്ലബ് വിട്ടു കൊണ്ടുള്ള പ്രസ്താവനയിൽ പറഞ്ഞു.

മാറ്റ4 01 07 00 35 46 835

ഒരൊറ്റ മത്സരം മാത്രമെ മാറ്റ കളിച്ചുള്ളൂ എങ്കിലും ടീമിന്റെ ഡ്രസിംഗ് ടീമിന്റെ പ്രധാന ഭാഗമായിരുന്നു മാറ്റ. വിസൽ കോബെയിൽ ചേരുന്നതിന് മുമ്പ്, മാറ്റ തുർക്കിയിൽ ഗലറ്റസറെയിൽ ആയിരുന്നു. 2010-ൽ ലോകകപ്പ് നേടുകയും 2012-ൽ ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും ചെയ്‌ത താരം എട്ട് സീസണോളം മാഞ്ചസ്റ്റർ യുണൈറ്റഡിനായും കളിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടും മാറ്റ ഫ്രീ ഏജന്റാണ്.

Exit mobile version