Picsart 23 12 11 15 51 31 469

മാർഷ്യലിന്റെ കരാർ യുണൈറ്റഡ് പുതുക്കില്ല, ജനുവരിയിൽ തന്നെ വിൽക്കാൻ നോക്കും

ആന്റണി മാർഷ്യലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിലനിർത്തില്ല എന്ന് ദി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടാനുള്ള വ്യവസ്ത കരാറിൽ ഉണ്ടെങ്കിലും യുണൈറ്റഡ് ഇത് ആക്റ്റിവേറ്റ് ചെയ്യില്ല. ഈ സീസൺ അവസാനം താരം ഫ്രീ ഏജന്റായി ക്ലബ് വിടാൻ ആണ് സാധ്യത. ജനുവരിയിൽ നല്ല ഓഫറുകൾ വരികയാണെങ്കിൽ താരത്തെ വിൽക്കാനും യുണൈറ്റഡ് ശ്രമിക്കും.

കഴിഞ്ഞ സീസണിലും മാർഷ്യലിനെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചിരുന്നു. എന്നാൽ നല്ല ഓഫറുകൾ താരത്തിനായി വന്നില്ല. 2015ൽ റെക്കോർഡ് തുകയ്ക്ക് ആയിരുന്നു മാർഷ്യലിനെ യുണൈറ്റഡ് മൊണോക്കോയിൽ നിന്ന് സ്വന്തമാക്കിയത്. എന്നാൽ ഒരിക്കലും സ്ഥിരതയാർന്ന പ്രകടനം ക്ലബിൽ നടത്താ‌ മാർഷ്യലിനായില്ല. ഈ സീസണിൽ അവസരം കിട്ടിയപ്പോഴും അത്ര നല്ല പ്രകടനമല്ല താരം നടത്തിയത്.

Exit mobile version