Picsart 23 04 12 17 35 35 404

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ആൻ്റണി മാർഷ്യൽ ഇനി ഗ്രീസിൽ

ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ആൻ്റണി മാർഷ്യൽ ഗ്രീക്ക് ക്ലബ് എഇകെ ഏഥൻസുമായി ഔദ്യോഗികമായി കരാർ ഒപ്പുവച്ചു. ഒമ്പത് വർഷത്തോളമുള്ള യുണൈറ്റഡുമായുള്ള കരാർ അവസാനിച്ച 28 കാരനായ ഫോർവേഡ് ഇന്ന് രാത്രി ഗ്രീസിലെത്തി ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കും.

മാർഷലിന് 2.5 മില്യൺ പൗണ്ട് ഗ്രീക്ക് ക്ലബിക് വേതനമായി ലഭിക്കും. ക്ലബ്ബിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ ഒരാളായി ഇത് അദ്ദേഹത്തെ മാറ്റും. എറിക് ലമേലയെ മറികടന്നാണ് ക്ലബ്ബിൻ്റെ ഏറ്റവും ഉയർന്ന വേതനം പറ്റുന്ന താരമായി മാർഷാൽ മാറുന്നത്‌.

2015-ൽ മൊണാക്കോയിൽ നിന്ന് 36 മില്യൺ പൗണ്ട് നീക്കത്തിലൂടെ യുണൈറ്റഡിൽ എത്തിയ മാർഷലിന് ഒരിക്കലും തന്റെ പൊടൻഷ്യലിന് ഒത്ത് ഉയരാൻ ആയിരുന്നില്ല. യുണൈറ്റഡിലെ തൻ്റെ അവസാന സീസണിൽ 19 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയത്,

Exit mobile version