മാർക്കോസ് തെബാർ വീണ്ടും ഡെൽഹി ഡൈനാമോസിൽ

സ്പാനിഷ് മിഡ്ഫീൽഡർ മാർകോസ് തെബാർ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഡെൽഹി ഡൈനാമോസിൽ എത്തി. കഴിഞ്ഞ സീസണിൽ പൂനെ സിറ്റിക്കായി കളിച്ച താരം ഇത്തവണ ഡെൽഹിയുമായി കരാർ ആക്കുകയായിരുന്നു‌. 2016 സീസണിലായിരുന്നു തെബാർ ഡെൽഹിക്കായി കളിച്ചത്. ആ സീസണിൽ താരം തിളങ്ങി നിൽക്കുകയും ചെയ്തിരുന്നു.

ഡെൽഹിക്കായി മുമ്പ് 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ ഇതുവരെ 29 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഒരു ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡ് യൂത്ത് ടീമുകളിലൂടെ വളർന്നു വന്ന താരം റയൽ മാഡ്രിഡ് സീനിയർ ടീമിനായി ഒരു മത്സരവും കളിച്ചിട്ടുണ്ട്‌. ജിറോണ, അൽമേറിയ, റയോ വല്ലെകാനോ എന്നീ സ്പാനിഷ് ക്ലബുകളുടെ ജേഴ്സിയും താരം മുമ്പ് അണിഞ്ഞിട്ടുണ്ട്‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version