ബ്രസീലിയൻ യുവതാരം മാർക്കോസ് പോളോ അത്ലറ്റിക്കോ മാഡ്രിഡിൽ

Ouo9buno W Fichaje Web Eng

ഒരു പുതിയ സൈനിംഗ് ലാലിഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് പൂർത്തിയാക്കി. യുവതാരമായ മാർക്കോസ് പോളോ കോസ്റ്റ ആണ് അത്ലറ്റിക്കോ ഡി മാഡ്രിഡിൽ എത്തിയത്. ഫോർവേഡ് ഇന്ന് മെഡിക്കൽ പൂർത്തിയാക്കി ക്ലബിൽ അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടു. ബ്രസീൽ ക്ലബായ ഫ്ലൂമിനൻസുമായുള്ള കരാർ അവസാനിച്ചതിനാൽ ഫ്രീ ഏജന്റായാണ് താരം എത്തുന്നത്. കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി 24 മത്സരങ്ങൾ കളിച്ച താരം മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും സംഭാവന നൽകിയിരുന്നു.

20 വയസുകാരൻ മാർക്കോസ് പോളോയ്ക്ക് ഇടത് വിംഗറായും കളിക്കാൻ കഴിയും. ബ്രസീലിൽ ജനിച്ചെങ്കിലും പോർച്ചുഗലിന്റെ യുവ ടീമുകൾക്കായാണ് താരം അന്താരാഷ്ട്ര തലത്തിൽ കളിക്കുന്നത്. അതുകൊണ്ട് തന്നെ യൂറോപ്യൻ താരമായാകും സ്ക്വാഡിൽ മാർക്കോസ് പോളോയെ പരിഗണിക്കുക.

Previous articleഹാര്‍ദ്ദിക് പാണ്ഡ്യ കൂടുതലായി ബൗളിംഗ് ചെയ്യാന്‍ സമയമായി – ആകാശ് ചോപ്ര
Next articleഅനായാസം ജ്യോക്കോവിച്ച്! അഗ്യുറ്റിനെ തകർത്തു ഷപോവലോവും ക്വാർട്ടറിൽ