മാർസെലീനോ തിരികെ ഇന്ത്യയിൽ, ഇനി ഐലീഗിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അവസാന കുറേ സീസണുകളിലായി ഐ എസ് എല്ലിലെ പ്രധാന മുഖമായ മാർസെലീനോ ഇനി ഐലീഗിൽ കളിക്കും. ബ്രസീലിലെ സെക്കൻഡ് ഡിവിഷൻ ക്ലബായ‌ തൊബതെയിൽ കളിക്കുക ആയിരുന്ന മാർസെലീനോയെ ഇപ്പോൾ ഐ ലീഗിലെ പുതുമുഖക്കാരായ രാജസ്ഥാൻ യുണൈറ്റഡ് ആണ് സ്വന്തമാക്കിയത്. അവസാനമായി എ ടി കെ മോഹൻ ബഗാന് വേണ്ടിയാണ് മാർസെലീനോ ഐ എസ് എല്ലിൽ കളിച്ചത്. ഒഡീഷ വിട്ട് കഴിഞ്ഞ സീസൺ പകുതിക്ക് ആയിരുന്നു മാർസെലീനോ ബഗാനിൽ എത്തിയത്.

ഐ എസ് എല്ലിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട് എങ്കിലും അവസാന രണ്ട് സീസണുകൾ മാർസെലീനോയ്ക്ക് അത്ര നല്ലതായിരുന്നില്ല. 2016ൽ ഡെൽഹി ഡൈനാമോസിലൂടെ ആയിരുന്നു മാർസെലീനോ ആദ്യമായി ഇന്ത്യയിൽ എത്തിയത്. ആ സീസണിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ താരത്തിനായിരുന്നു‌. അതിനു ശേഷം പൂനെ സിറ്റി, ഹൈദരാബാദ് എന്നിവർക്കായും കളിച്ചു. ഐ എസ് എല്ലിൽ 33 ഗോളുകളും 18 അസിസ്റ്റും മാർസെലോയുടെ പേരിൽ ഉണ്ട്.