കാത്തു നിന്നത് സാഞ്ചോയെ, എത്തുന്നത് സെർബിയൻ താരം സ്റ്റെവാനോവിച്

ആരാധകർ കാത്തു നിന്ന സൈനിംഗ് അല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യം നടത്തുന്നത്. സാഞ്ചോയെ ആണ് എല്ലാവരും കാത്തു നിന്നത് എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ സൈനിംഗ് സെർബിയയിൽ നിന്നാകും. സെർബിയയിലെ യുവ വിങ്ങർ ഫിലിപ്പ് സ്റ്റെവാനോചിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിക് എത്തിക്കും. സ്റ്റെവാനോവിച് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അഞ്ചു വർഷത്തെ കരാർ ഒപ്പുവെക്കും. 17കാരനായ താരം പാർതിസൻ ക്ലബിനു വേണ്ടിയാണ് കളിക്കുന്നത്.

അവസാന കുറച്ച് കാലമായി സ്റ്റെവാനോവിചിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്കൗട്ട് ചെയ്യുന്നുണ്ട്. ഏകദേശം 12 മില്യണോളമാകും മാഞ്ചസ്റ്റർ യുണൈറ്റഡ് പാർതിസന് നൽകുക. ഈ സീസണിൽ സൈൻ ചെയ്യും എങ്കിലും ആദ്യ സീസണിൽ പാർതിസനിൽ തന്നെ ലോണടിസ്ഥാനത്തിൽ സ്റ്റെവാനോവിച് കളിക്കും. വലതു വിങ്ങിലും ഇടതു വിങ്ങിലും കളിക്കാൻ കഴിവുള്ള താരമാണ് സ്റ്റെവാനോവിച്. ഈ സീസണിൽ പാർതിസന് വേണ്ടി 35 മത്സരങ്ങൾ കളിച്ച സ്റ്റെവാനോവിച് എട്ടു ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റ് ഒരുക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ ഈ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

Previous articleപൊരുതി നിന്നത് മുഹമ്മദ് റിസ്വാന്‍ മാത്രം, പാക്കിസ്ഥാന്‍ 223/9 എന്ന നിലയില്‍
Next articleബാഴ്സലോണ സെന്റർ ബാക്ക് ഉംറ്റിറ്റിക്ക് കോവിഡ്