മാഞ്ചസ്റ്റർ യുണൈറ്റഡും റൊണാൾഡോയും തമ്മിൽ കരാർ ധാരണ, ചുവപ്പൻ സ്വപ്നം സത്യമാകുന്നു!!

Img 20210827 201459

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ സ്വപ്നം സത്യമാകുന്നു. അവരുടെ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുവപ്പ് ജേഴ്സിയിലേക്ക് തിരികെയെത്തും എന്നത് ഏകദേശം ഉറപ്പായിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവന്റസിന് ഔദ്യോഗികമായി ഓഫർ സമർപ്പിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 28 മില്യൺ യൂറോ ആണ് യുണൈറ്റഡ് ബിഡ് ചെയ്തിരിക്കുന്നത്. യുണൈറ്റഡിന്റെ ഓഫർ യുവന്റസ് അംഗീകരിക്കും.

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ വാഗ്ദാനം ചെയ്ത കരാർ അംഗീകരിച്ചു കഴിഞ്ഞു. രണ്ട് വർഷത്തേക്കാണ് താരത്തിന് കരാർ. റൊണാൾഡോ നാളെ ലിസ്ബണിൽ വെച്ച് മെഡിക്കൽ പൂർത്തിയാക്കും എന്നും പിന്നാലെ മാഞ്ചസ്റ്ററിലേക്ക് പറക്കും എന്നുമാണ് വാർത്തകൾ. നീണ്ട 12 വർഷങ്ങൾക്ക് ശേഷമാകും റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരികെ എത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫർ നിരസിച്ചാണ് താരം വരുന്നത് എന്നത് ക്ലബിന്റെ ആരാധകർക്ക് കൂടുതൽ സന്തോഷം നൽകും. റൊണാൾഡോയ്ക്ക് പകരമായി യുവന്റസ് പോഗ്ബയെ ആവശ്യപ്പെട്ടില്ല എന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.

Previous article“യുവന്റസ് വിടുക ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നും ഇവിടെ ഉണ്ടെന്ന് റൊണാൾഡോക്ക് അറിയാം” – ഒലെ
Next articleകസമെറോ റയൽ മാഡ്രിഡിൽ കരാർ പുതുക്കി