Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പെലിസ്ട്രി ഗ്രാനഡയിലേക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ താരം ഫകുണ്ടോ പെലിസ്ട്രി ക്ലബ് വിടാൻ സാധ്യത. താരത്തിനായി സ്പാനിഷ് ക്ലബ് ഗ്രാനഡ രംഗത്തുണ്ട്. ഗ്രാൻഡയും പെലിസ്ട്രിയും തമ്മിൽ കരാർ ധാരണയിൽ എത്തി കഴിഞ്ഞു. ലോൺ അടിസ്ഥാനത്തിൽ പെലിസ്ട്രിയെ സ്വന്തമാക്കാൻ ആണ് ഗ്രാനഡ ശ്രമിക്കുന്നത്. ടെൻ ഹാഗ് സമ്മതിച്ചാൽ ഈ ട്രാൻസ്ഫർ അടുത്ത ദിവസങ്ങളിൽ നടക്കും.

പെലിസ്ട്രി 23 03 14 13 01 59 263

കഴിഞ്ഞ സീസണിൽ പരിക്ക് കാരണം അധികം അവസരം കിട്ടാത്ത പെലിസ്ട്രിക്ക് യുണൈറ്റഡിൽ നിന്നിട്ടും ഈ സീസണിലും അധികം അവസരം കിട്ടിയിട്ടില്ല. അവസരം കിട്ടിയപ്പോൾ തിളങ്ങാനും താരത്തിന് ആയിട്ടില്ല. വെറും 10 മില്യണ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്ന് വർഷം മുമ്പ് പെലിസ്ട്രിയെ ടീമിൽ എത്തിച്ചത്‌. അവസരം കിട്ടാത്തത് കാരണം താരവും ഇപ്പോൾ ക്ലബ് വിടാൻ ആണ് ആഗ്രഹിക്കുന്നത്.

Exit mobile version