മാഞ്ചസ്റ്റർ യുണൈറ്റഡും സാഞ്ചോ സൈനിംഗ് പ്രഖ്യാപിച്ചു

Img 20210701 193015

അങ്ങനെ മാഞ്ചസ്റ്റർ യുണൈറ്റഡും സാഞ്ചോയുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നീണ്ട രണ്ടു വർഷത്തെ ശ്രമത്തിനു ശേഷമാണ് സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യുന്നത്. യുണൈറ്റഡ് താരവുമായും ഡോർട്മുണ്ടുമായും കരാറിൽ എത്തിയതായി ക്ലബ് അറിയിച്ചു. നേരത്തെ സാഞ്ചോ ക്ലബ് വിടുന്നതായി ഡോർട്മുണ്ടും ഔദ്യോഗികമായി അറിയിച്ചുരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവന;

ജാദോൺ സാഞ്ചോയെ കൈമാറുന്നതിനായി ബോറുസിയ ഡോർട്മുണ്ടുമായി തത്വത്തിൽ ധാരണയിലെത്തിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ് സന്തോഷപൂർവ്വം അറിയിക്കുന്നു.

യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽർ സാഞ്ചോയുടെ യാത്രയ്ക്ക് ശേഷം കരാർ ഒപ്പിടൽ, മെഡിക്കൽ എന്നിവ പൂർത്തിയാകും. (End)

85 മില്യൺ യൂറോക്ക് ആണ് ട്രാൻസ്ഫർ നടന്നത്. കഴിഞ്ഞ സീസണിൽ യുണൈറ്റഡിനോട് 120 മില്യൺ ഡോർട്മുണ്ട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് വർഷമായി നിരവധി അടവുകളായാകും യുണൈറ്റഡ് ഈ തുക ഡോർട്മുണ്ടിന് നൽകുക. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് 2026വരെയുള്ള കരാർ ആണ് നൽകുന്നത്.