മാഞ്ചസ്റ്റർ യുണൈറ്റഡ് ഗാർനറിന്റെ ലോൺ അവസാനിപ്പിച്ചു

20210130 121056

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിന്റെ ഭാവി എന്ന് കരുതപ്പെടുന്ന യുവതാരം ജെയിംസ് ഗാർനറിന്റെ വാഫോർഡിലെ ലോൺ കരാർ യുണൈറ്റഡ് അവസാനിപ്പിച്ചു. ഈ സീസണിൽ തുടക്കത്തിൽ വാറ്റ്ഫോർഡിലേക്ക് ലോണിൽ പോയ ഗാർനറിന് അവിടെ അധികം അവസരം ലഭിച്ചിരുന്നില്ല. ഇതാണ് യുണൈറ്റഡ് താരത്തെ ലോണിൽ നിന്ന് തിരിച്ചു വിളിക്കാനുള്ള കാരണം. ഉടൻ തന്നെ മറ്റൊരു ക്ലബിലേക്ക് താരത്തെ ലോണിൽ അയക്കും.

ക്യു പി ആറിലേക്ക് ആകും ഗാർനർ പോവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ആറ് മത്സരങ്ങൾ ഗാർനർ കളിച്ചിട്ടുള്ള താരമാണ് ഗാർനർ. മാഞ്ചസ്റ്ററിൽ തുടർന്നാൽ താരത്തിന് അവസരങ്ങൾ കുറഞ്ഞേക്കും എന്നതാണ് താരത്തെ ലോണിൽ അയക്കാൻ കാരണം. പരിചയ സമ്പത്ത് ലഭിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി സ്റ്റാർട്ട് ചെയ്യാൻ ഗാർനറിനാകും എന്ന് ഒലെയും വിശ്വസിക്കുന്നുണ്ട്.

Previous articleചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഇല്ലാതെ ബിസിസിഐയുടെ ആഭ്യന്തര സീസണ്‍
Next articleഎമ്പപ്പയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് ആരംഭിച്ചു