മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം, ആൻഡ്രെസ് പെരേര ഇനി ഫുൾഹാമിന്റെ താരം

Newsroom

20220711 142112

ബ്രസീലിയൻ മിഡ്ഫീൽഡർ ആൻഡ്രെസ് പെരേരയെ ഫുൾഹാം സ്വന്തമാക്കി. ഫുൾഹാം പെരേരയെ 10 മില്യൺ നൽകിയാണ് സ്വന്തമാക്കുന്നത്. 3 മില്യൺ യൂറോ ആഡ് ഓണായും മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കും. ഇനി ഒരു വർഷത്തെ കരാർ കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പെരേരക്ക് ബാക്കിയുള്ള പെരേര ക്ലബ് വിടുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസമാകും. അവസാന രണ്ട് മൂന്ന് വർഷങ്ങളായി യുണൈറ്റഡ് പെരേരയെ വിൽക്കാൻ ശ്രമിക്കുന്നുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ‌ താരം കഴിഞ്ഞ സീസണിൽ ലോണിൽ ഫ്ലെമെംഗോയിൽ ആയിരുന്നു കളിച്ചിരുന്നത്. ഇതിനു മുമ്പ് മൂന്ന് തവണ പെരേര ലോണിൽ പോയിട്ടുണ്ട്. 25കാരനായ താരം യുണൈറ്റഡിൽ അക്കാദമി കാലഘട്ടം മുതൽ ഉണ്ട്.