Site icon Fanport

ബ്രസീലിയൻ ഡിഫൻഡർ വെൻഡേഴ്സണായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് എഎസ് മൊണാക്കോയുടെ ബ്രസീലിയൻ ഡിഫൻഡറായ വെൻഡേഴ്സണിനെ ഈ സമ്മർ ട്രാംസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ ശ്രമിക്കും. റൈറ്റ് ബാക്കായ താരം മികച്ച പ്രകടനം ഈ സീസണിൽ നടത്തുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ റൈറ്റ് ബാക്ക് ഓപ്ഷനുകൾ ശക്തിപ്പെടുത്താൻ താൽപ്പര്യമുണ്ടെന്നുണ്ട്. ഇപ്പോൾ ഡാലോട്ടും വാൻ ബിസാകയും ആണ് റൈറ്റ് ബാക്കുകൾ‌. വാൻ ബിസാക ക്ലബ് വിടുക ആണെങ്കിൽ അതിനു പകരമായാണ് വെൻഡേഴ്സണെ യുണൈറ്റഡ് ലക്ഷ്യമിടുന്നത്‌.

Picsart 23 04 27 16 20 32 875

ഈ സീസണിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ വാൻഡേഴ്സൺ യൂറോപ്പിലെ പല ക്ലബുകളുടെയും ശ്രദ്ധ ആകർഷിച്ചു. 21 കാരനായ മൊണാക്കോയ്‌ക്കായി 34 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2 ഗോളുകളും നേടി. ഈ സീസൺ തുടക്കത്തിലായിരുന്നു താരം മൊണാക്കോയിലേക്ക് എത്തിയത്‌. ബ്രസീൽ ക്ലബായ ഗ്രിമിയോയിൽ ആയിരുന്നു താരം കളിച്ചിരുന്നത്.

Exit mobile version