Picsart 23 08 27 00 41 00 520

ബയിന്ദർ മാഞ്ചസ്റ്റർ യുണൈറ്റഡ് വലകാക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ഗോൾ കീപ്പറിനായുള്ള അന്വേഷണം അവസാനം വിജയിച്ചു. ഫെനർബചെ കീപ്പർ ആൽതയ് ബയിന്ദർ മെഡിക്കൽ പൂർത്തിയാക്കാനായി മാഞ്ചസ്റ്ററിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഡീൻ ഹെൻഡേഴ്സൺ ക്രിസ്റ്റൽ പാലസിൽ കരാർ ഒപ്പുവെക്കുന്നതിനു പിന്നാലെ ബയിന്ദർ മാഞ്ചസ്റ്റർ യുണൈറ്റഡിലും കരാർ ഒപ്പുവെക്കും. നാളെ തന്നെ ഈ ട്രാൻസ്ഫർ പൂർത്തിയാകും.

തുർക്കിഷ് താരത്തിന്റെ പരിക്ക് സംബന്ധിച്ച ആശങ്കകൾ തീർക്കാനായി യുണൈറ്റഡ് കഴിഞ്ഞ ആഴ്ച ഇസ്താംബൂളിൽ ബയിന്ദറിന് പ്രീ മെഡിക്കൽ നടത്തിയിരുന്നു. ഈ മെഡിക്കലിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാ എന്ന് കണ്ടെത്തിയതീടെയാണ് യുണൈറ്റഡ് താരത്തെ സൈൻ ചെയ്യാനുള്ള തീരുമാനത്തിൽ എത്തിയത്‌.

ഇന്റർ മിലാനിൽ നിന്ന് £47.2 മില്യൺ ഡീലിൽ ക്ലബിലെത്തിയ ആന്ദ്രെ ഒനാനയ്ക്ക് പിറകിൽ രണ്ടാം ഗോൾ കീപ്പർ ആയാണ് ബയിന്ദറിനെ യുണൈറ്റഡ് നോക്കുന്നത്. 5 മില്യൺ യൂറോ നൽകിയാകും ബയിന്ദറിനെ ഫെനർബചെയിൽ നിന്ന് യുണൈറ്റഡ് സ്വന്തമാക്കുന്നത്. 2019ൽ തുർക്കി ക്ലബ്ബിൽ എത്തിയതിന് ശേഷം 145 മത്സരങ്ങൾ ഫെനർബാചിനായി ബയിന്ദിർ കളിച്ചിട്ടുണ്ട്‌. തുർക്കി ദേശീയ ടീമിനായി അഞ്ച് മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Exit mobile version