Picsart 23 07 05 13 37 20 918

മാനെയും ഫർമീനോയും സൗദിയിൽ ഒരുമിക്കാൻ സാധ്യത

ബയേൺ മ്യൂണിക്ക് സാഡിയോ മാനെയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലി രംഗത്ത്. മാനെയുമായി അൽ അഹ്ലി ചർച്ചകൾ നടത്തുന്നുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ഫർമിനോയെ സ്വന്തമാക്കി കഴിഞ്ഞ അൽ അഹ്ലി ലിവർപൂളിലെ ഫർമിനോ – മാനെ കൂട്ടുകെട്ട് സൗദിയിൽ പുനസൃഷ്ടിക്കാൻ ആണ് നോക്കുന്നത്. വരും ദിവസങ്ങളിൽ മാനെക്ക് ആയി വലിയ ബിഡ് അൽ അഹ്ലി ബയേണു മുന്നിൽ വെക്കും.

മാനെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ലിവർപൂൾ വിട്ട് ബയേണിൽ എത്തിയത്. മാനെയുടെ ഫോം ബയേണിൽ എത്തിയ ശേഷം മോശമായിരുന്നു. ലെവൻഡോസ്കിയുടെ പകരക്കാരനാകാൻ എത്തിയ താരം വലിയ നിരാശ തന്നെ നൽകി. അതിനു പിന്നാലെ അച്ചടക്ക ലംഘനം കൂടെ വന്നതോടെ ക്ലബിൽ നിന്ന് മാനെ അകലുകയായിരുന്നു.

സാനെയെ മാനെ ഇടിച്ചത് വലിയ വിവാദമായിരുന്നു. മാനെയെ നിലനിർത്താൻ ടൂഷൽ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ബയേൺ ക്ലബ് താരത്തെ വിൽക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.

Exit mobile version