Picsart 24 08 26 23 38 59 223

മാഞ്ചസ്റ്റർ സിറ്റിയുടെ മാത്യൂസ് നൂനസിനായി അത്ലറ്റിക്കോ മാഡ്രിഡ് രംഗത്ത്

അത്‌ലറ്റിക്കോ മാഡ്രിഡ് മാത്യൂസ് നൂനിയസിനെ ലോണിൽ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. സ്പാനിഷ് ക്ലബ് ഉടൻ ഒരു ഓഫറുമായി മാഞ്ചസ്റ്റർ സിറ്റിയെ സമീപിക്കും.

കഴിഞ്ഞ വേനൽക്കാലത്ത് 62 മില്യൺ യൂറോ (53.2 മില്യൺ; 67.6 മില്യൺ ഡോളർ) ഡീലിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിൽ നിന്നാണ് നൂനിയസ് സിറ്റിയിൽ ചേർന്നത്. കഴിഞ്ഞ സീസണിൽ സിറ്റിക്കായി ആകെ 16 സ്റ്റാർട്ടുകൾ മാത്രമാണ് 25 കാരനായ താരത്തിന് ലഭിച്ചത്. സബ്ബായി 15 മത്സരങ്ങളും കളിച്ചു. സിറ്റി വിടാൻ ആണ് നൂനിയസും ആഗ്രഹിക്കുന്നത്.

ഒരു വർഷത്തെ ലോൺ കരാറിൽ നൂനിയസിനെ സ്വന്തമാക്കാൻ ആകും എന്ന് അത്ലറ്റിക്കോ മാഡ്രിഡ് പ്രതീക്ഷിക്കുന്നു. സിറ്റിയിൽ നിന്ന് തന്നെ അവർ ഹൂലിയൻ ആൽവരസിനെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയിട്ടുണ്ട്‌.

ഇപ്‌സ്‌വിച്ച് ടൗണിനെതിരെ ശനിയാഴ്ച നടന്ന 4-1 ൻ്റെ വിജയത്തിൽ, പകരക്കാരനായി ന്യൂനസ് സിറ്റിക്ക് ആയി ഇറങ്ങിയിരുന്നു‌.

Exit mobile version