മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ചെൽസിയും രംഗത്ത് | Chelsea are confident on reaching an agreement with Marc Cucurella

20220801 183211

ബ്രൈറ്റൺ താരം കുകുറേയയെ സ്വന്തമാക്കാൻ ചെൽസി രംഗത്ത്. മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ചെൽസി താരത്തെ സ്വന്തമാക്കുമെന്നാണ് സൂചനകൾ. സിറ്റിയുടെ ആദ്യ ബിഡ് ബ്രൈറ്റൺ റിജക്ട് ചെയ്തിരുന്നു. സിറ്റി 40 മില്യൺ യൂറോക്ക് മേലെ ബിഡ് ചെയ്യില്ല എന്ന് ഉറപ്പായതോടെയാണ് ചെൽസി രംഗത്ത് എത്തിയത്. ചെൽസി 50 മില്യന്റെ ഓഫർ ആകും നൽകുന്നത്.

കുകുറേയ ക്ലബ് വിടാനായി കഴിഞ്ഞ ദിവസം ബ്രൈറ്റണ് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയിരുന്നു. താരം ചെൽസിയുമായി ഇപ്പോൾ ചർച്ചകൾ നടത്തുകയാണ്.

കഴിഞ്ഞ സീസണിൽ ബ്രൈറ്റന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കാം കുകുറേയക്കായിരുന്നു. 23കാരനായ താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ബ്രൈറ്റണിലെത്തിയത്.

ഗ്രഹാം പോട്ടറിന്റെ കീഴിൽ ലോകനിലവാരമുള്ള താരമായി കുകുറേയ മാറി. ബാഴ്സലോണയുടെയും എസ്പാന്യോളിന്റെയും അക്കാദമികളിലൂടെ ആണ് കുകുറേയ വളർന്നത്. ബാഴ്സലോണ ബി ടീമിനായി 3 വർഷത്തോളം കളിച്ചിരുന്നു. ബാഴ്സലോണ സീനിയർ ടീമിൽ അവസരം ലഭിക്കാതെ വന്നതോടെ താരം ഗെറ്റഫയിലേക്ക് പോയി. അവിടെ നിന്നായിരുന്നു താരം ബ്രൈറ്റണിലേക്ക് വന്നത്.

Story Highlights; Chelsea are confident on reaching an agreement with Marc Cucurella, not expected to be an issue. Contract proposal’s being prepared.