Picsart 23 08 02 12 43 15 550

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരത്തെ അയാക്സ് സ്വന്തമാക്കി

മാഞ്ചസ്റ്റർ സിറ്റിയിലെ യുവതാരം കാർലോസ് ബോർജസിനെ അയാക്സ് സ്വന്തമാക്കി. വെസ്റ്റ് ഹാം യുണൈറ്റഡിനെ മറികടന്നാണ് ഡച്ച് ക്ലബായ അയാക്സ് ബോർജസിനെ സൈൻ ചെയ്തത്. 19കാരബായ അറ്റാക്കിംഗ് മിഡ്ഫീൽഡറെ വെസ്റ്റ് ഹാം സൈൻ ചെയ്യും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഏജന്റ് ഫീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ആണ് ആ ഡീൽ നടക്കാതെ പോയത് എന്നാണ് വാർത്തകൾ.

20 മില്യൺ യൂറോയ്ക്ക് ആണ് പോർച്ചുഗൽ അണ്ടർ 19 ഇന്റർനാഷണലിനെ അയാക്സ് ടീമിലേക്ക് എത്തിച്ചത്. മാൻ സിറ്റിക്ക് 20% സെൽ-ഓൺ ക്ലോസ് ഈ ട്രാൻസ്ഫറിൽ ഉണ്ടാകും. 2015-ൽ സ്‌പോർട്ടിംഗ് ലിസ്ബണിൽ നിന്നാണ് താരൻ സിറ്റി അക്കാദമിയിൽ എത്തിയത്. അണ്ടർ-19 മുതൽ അണ്ടർ-21 ലെവൽ വരെയുള്ള 79 മത്സരങ്ങളിൽ നിന്ന് 55 ഗോളുകളും 42 അസിസ്റ്റുകളും നേടി അത്ഭുതങ്ങൾ കാണിക്കാൻ ബോർജസിനായിട്ടുണ്ട്. 2022-23 പ്രീമിയർ ലീഗ് 2-വിൽ പ്ലെയർ ഓഫ് ദി സീസൺ ആയിരുന്നു.

Exit mobile version