ഇക്കാർഡിക്ക് പിറകെയും മാഞ്ചസ്റ്റർ യുണൈറ്റഡ്

ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് താരങ്ങൾക്ക് പിറകെ പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഇക്കാർഡിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുക ആണെന്ന് റിപ്പോർട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് പാരീസ് സെന്റ് ജെർമെയ്ൻ സ്‌ട്രൈക്കർ ആയ മൗറോ ഇക്കാർഡിയുമായു ഇടനിലക്കാർ വഴി അനൗപചാരിക ചർച്ചകൾ നടത്തിയതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇക്കാർഡിയെ വിൽക്കാൻ കഴിഞ്ഞ സീസൺ മുതൽ പി എസ് ജി ശ്രമിക്കുന്നുണ്ട്. എന്നാൽ താരത്തിന്റെ ഉയർന്ന വേതനം കാരണം ആരും താരത്തെ വാങ്ങാൻ തയ്യാറായുരുന്നുല്ല. ഇന്റർ വിട്ട് രണ്ട് സീസൺ മുമ്പ് പാരീസിൽ എത്തിയപ്പോൾ ഇക്കാർഡി തിളങ്ങിയിരുന്നു എങ്കിലും സൂപ്പർ താരങ്ങളുടെ നീണ്ട നിര ഉള്ളത് കൊണ്ട് ഇക്കാർഡിക്ക് അധികം അവസരങ്ങൾ ഒഇ എസ് ജിയിൽ പിന്നെ ലഭിച്ചിരുന്നില്ല.

താരത്തെ ഡിമാൻഡുകൾ യുണൈറ്റഡ് അംഗീകരിച്ചാൽ താരം പി എസ് ജി വിടാൻ തയ്യാറായേക്കും. അറ്റാക്കിങ് താരത്തിനായി യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറെ ശ്രമിച്ചു എങ്കിലും യുണൈറ്റഡിന്റെ ഒരു നീക്കവും ഇതുവരെ ഫലം കണ്ടിട്ടില്ല.

Story Highlight: MANCHESTER UNITED MAKE ENQUIRY FOR PSG’S MAURO ICARDI