ഡിയോങ്ങിനായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു അവസാന ശ്രമം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ ബാഴ്സലോണ താരം ഡി യോങ്ങിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഈ ശ്രമം ഫലം കണ്ടിരുന്നില്ല. അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് പകരം കസെമിറോയെ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരിക്കൽ കൂടെ ഡിയോങ്ങിനായി ശ്രമിക്കും എന്നാണ് റിപ്പോർട്ടുകൾ.

മാഞ്ചസ്റ്റർ യുണൈറ്റഡ്

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ ഒരിക്കൽ കൂടെ ഡിയോങ്ങിനായി ഒരു ഓഫറുമായി ബാഴ്സലോണയെ സമീപിക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. 85 മില്യണും വലിയ വേതനവും ഒക്കെ യുണൈറ്റഡ് മുമ്പ് വാഗ്ദാനം ചെയ്തിട്ടും ക്ലബ് വിടാൻ ഡിയോങ്ങ് തയ്യാറായിരുന്നില്ല.

ബാഴ്സലോണക്കും ഡിയോങ്ങിനെ വിൽക്കേണ്ടതുണ്ട്. ബാഴ്സലോണ ഡിയോങ്ങുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഡിയോങ്ങ് വേതനം കുറക്കാനോ ക്ലബ് വിടാനോ തയ്യാറാകണം എന്നാണ് ബാഴ്സലോണ താരത്തോട് ആവശ്യപ്പെടുന്നത്. ഇതുവരെ രണ്ടിനും ഡിയോങ്ങ് തയ്യാറായിട്ടില്ല.