മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആൻഡേഴ്സൺ തുർക്കി ക്ലബിൽ

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ആൻഡേഴ്സൺ തുർക്കിയിൽ കളിക്കും. തുർക്കിഷ് ക്ലബായ അദാന ദെമിർസ്പോർ ആണ് ആൻഡേഴ്സണെ സ്വന്തമാക്കിയിരിക്കുന്നത്. ബ്രസീലിയൻ താരത്തെ മൂന്ന് വർഷത്തെ കരാറിലാണ് ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. തുർക്കിഷ് രണ്ടാം ഡിവിഷൻ ക്ലബാണ് അദാന‌. അടുത്ത സീസണിൽ പ്രൊമോഷൻ നേടുകയാണ് ക്ലബിന്റെ ലക്ഷ്യം.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ 2007 മുതൽ 2015 വരെ കളിച്ച താരമാണ് ആൻഡേഴൺ. ഫിറ്റ്നെസ് പ്രശ്നങ്ങൾ ഉണ്ടായതിനാൽ പലപ്പോഴും പ്രതീക്ഷിച്ച മികവിൽ എത്താൻ ആൻഡേഴ്സണായില്ല. എങ്കിലും നാല് പ്രീമിയർ ലീഗ് കിരീടങ്ങളും, ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും മാഞ്ചസ്റ്ററിനൊപ്പം ആൻഡേഴ്സൺ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ വിട്ടശേഷം ഇന്റെനാസണൽ ക്ലബിലും, കൊറിറ്റിബിയയിലുമാണ് ആൻഡഴ്സൺ കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version