
ലാ മാസിയയിലെ മിന്നും താരം എറിക് ഗാർസിയ മാഞ്ചെസ്റ്റർ സിറ്റിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ബാഴ്സിലോണ മുൻ കോച്ച് പെപ് ഗാർഡിയോളായാണ് താരത്തെ സിറ്റിയിലെത്തിക്കാൻ ഉറപ്പിച്ച് ഇറങ്ങിയിരിക്കുന്നത്. 16കാരനായ ഗാർസിയ 1.5 മില്യൺ യൂറോക്കാണ് സിറ്റിയിലേക്ക് വരുന്നത്.
ജെറാർഡ് പികെയുമായി സാമ്യമുള്ള പ്രകടനം കൊണ്ടാണ് ഗാർസിയ പ്രധിരോധ നിരയിൽ ശ്രദ്ധിക്കപ്പെട്ടത്. മുൻ ബാഴ്സിലോണ താരം കാർലോസ് പുയോൾ ഏജന്റ് ആയ താരം ബാഴ്സിലോണയിലെക്കാൾ അവസരം സിറ്റിയിൽ ലഭിക്കും എന്നുള്ളത് കൊണ്ടാണ് ട്രാൻസ്ഫെറിനു മുതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിനു മുൻപും ബാഴ്സിലോണ വിട്ടതിനു ശേഷം ഗാർഡിയോള തന്റെ പഴയ ടീമിൽ നിന്ന് കളിക്കാരെ സ്വന്തം ടീമിലെത്തിച്ചിട്ടുണ്ട്. ബയേൺ മ്യൂണിക്കിൽ ആയിരുന്നപ്പോൾ തിയാഗോ അൽകൺട്രോയെയും സിറ്റിയിലെത്തിയതിനു ശേഷം ഗോൾ കീപ്പർ ബ്രാവോയെയുംഗാർഡിയോള സൈൻ ചെയ്തിരുന്നു.
സ്പെയിൻ അണ്ടർ 17 ദേശിയ ടീമിന്റെ ഭാഗമായ ഗാർസിയ മെയിൽ യൂറോപ്യൻ ചാംപ്യൻഷിപ് നേടിയ സ്പെയിൻ ടീമിലെ അംഗം ആയിരുന്നു. ബാഴ്സിലോണയിൽ മറ്റൊരു യുവ താരമായ ജോർഡി ഏംബൗളയെ നേരത്തെ ഫ്രഞ്ച് ടീം മൊണാക്കോ സ്വന്തമാക്കിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial