മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ഗോൾകീപ്പർ പോർച്ചുഗീസ് ക്ലബിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ഗോൾകീപ്പർ ജോയൽ പെരേര ഈ സീസണിൽ പോർച്ചുഗീസ് ക്ലബായ വിറ്റോറിയ സെറ്റുബാളിൽ കളിക്കും. ലോൺ അടിസ്ഥാനത്തിലാണ് ഒരു വർഷത്തേക്ക് യുണൈറ്റഡ് താരത്തെ പോർച്ചുഗലിലേക്ക് അയച്ചിരിക്കുന്നത്. മികച്ച ഗോൾകീപ്പറാവാൻ ഭാവി ഉണ്ടെന്ന് കരുതുന്ന പെരേരയെ ക്ലബിൽ മൂന്നാം ഗോൾകീപ്പറായി ഇരുത്താൻ മൗറീനോ തയ്യാറായിരുന്നില്ല.

താരത്തിന് കൂടുതൽ അവസരം ലഭിക്കണമെന്നും പോർച്ചുഗലിന്റെ ഭാവി ഗോൾകീപ്പർ ആകേണ്ട തരമാണ് പെരേര എന്നുമാണ് മൗറീനോയുടെ പക്ഷം. ഈ ലക്ഷ്യത്തോടെയാണ് പെരേരയെ ലോണിൽ അയച്ചിരിക്കുന്നതും. 2021 വരെ യുണൈറ്റഡുമായി കരാർ ഉള്ള ജോയൽ ഈ കഴിഞ്ഞ പ്രീസീസണിൽ മാഞ്ചസ്റ്ററിനായി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

ജോയലിനെ ലോണിൽ അയക്കാൻ വേണ്ടിയായിരുന്നു യുണൈറ്റഡ് ലീ ഗ്രാന്റിനെ മൂന്നാം ഗോൾ കീപ്പറായി സൈൻ ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version