Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഇനി വെസ്റ്റ് ബ്രോമിന്റെ വലകാക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ സാം ജോൺസ്റ്റോൺ ചാമ്പ്യൻഷിപ്പ് ക്ലബായ വെസ്റ്റ് ബ്രോമിൽ എത്തി. 25കാരനായ സാം ജോൺസ്റ്റൻ തുടർച്ചയായ ലോൺ യാത്രകൾക്ക് ഒടുവിലാണ് സ്ഥിരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീരുമാനിച്ചത്. ആസ്റ്റൺ വില്ലയിൽ ആയിരുന്നു അവസാനമായി ജോൺസ്റ്റോൺ കളിച്ചത്.

മുമ്പ് ഡോൺകാസ്റ്റർ, യിയോവിൽ, ഓൾഡ്ഹാം, വാൽസാൽ തുടങ്ങിയ ക്ലബുകളിൽ ലോണിൽ കളിച്ചിട്ടുണ്ട്. ഇത്ര വർഷമായി മാഞ്ചസ്റ്ററിനൊപ്പം ഇണ്ടായിരുന്നു എങ്കിലും യുണൈറ്റഡിനായി അരങ്ങേറ്റം നടത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. യുണൈറ്റഡിന്റെ യൂത്ത് ടീമിനൊപ്പം 2011ൽ എഫ് എ യൂത്ത് കപ്പ് നേടിയിട്ടുണ്ട് സാം ജോൺസ്റ്റോൺ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version