75 മില്യണ് ലുകാകു മാഞ്ചസ്റ്റർ ചുവപ്പിലേക്ക്

- Advertisement -

ചെൽസി വലവിരിച്ച് നടന്നിട്ടും കാര്യമുണ്ടായില്ല ലുകാകു മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിലേക്ക് എത്തുമെന്ന് തീരുമാനമായിരിക്കുന്നു. 75 മില്യൺ ട്രാൻസ്ഫർ തുകയ്ക്ക് ലുകാകുവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാറിലെത്തിയിരിക്കുന്നതായാണ് അവസാന റിപ്പോർട്ടുകൾ. പ്രീസിസണിൽ ആദ്യ മത്സരത്തിനു മുമ്പ് തന്നെ ഈ ബെൽജിയം താരം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചേരും.

നേരത്തെ മൊറാട്ടയെയാണ് മാഞ്ചസ്റ്റർ ലക്ഷ്യമിടുന്നത് എന്നും ലുകാകു ചെൽസിയിലേക്ക് പോകും എന്നുമായിരുന്നു വാർത്തകൾ വന്നത്. എന്നാൽ അവസാനം വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡ് താരത്തിലുള്ള താല്പര്യം അവസാനിപ്പിക്കുകയും എവർട്ടൻ താരവുമായി കരാറിലെത്തുകയുമാണ് ചെയ്തത്. കഴിഞ്ഞ വർഷം എവർട്ടനു വേണ്ടി 26 ഗോളുകളാണ് ലുകാകു നേടിയത്. അവസാന മൂന്നു സീസണിലും 20ൽ കൂടുതൽ ഗോളുകൾ കണ്ടെത്തിയിട്ടുള്ള ലുകാകു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ മുഖത്തെ പ്രതിസന്ധി തീർക്കും എന്നാണ് കരുതപ്പെടുന്നത്.

ലുകാകുവിനെ കൂടാതെ റാഷ്ഫോഡും മാർഷ്യലുമാണ് മാഞ്ചസ്റ്ററിന്റെ മുൻനിരയിൽ ഇത്തവണ ഉണ്ടാവുക. വെയിൻ റൂണി എവർട്ടനിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഇബ്രാഹിമോവിചിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് റിലീസ് ചെയ്യുകയും ചെയ്തിരുന്നു. ലുകാകുവിനെ കൂടാതെ ലിൻഡലോഫിനേയും ഈ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചെസ്റ്റർ യുണൈറ്റഡ് ടീമിലെത്തിച്ചിട്ടുണ്ട്. ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെ കൂടെ മൗറീന്യോ ടീമിൽ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement