ലുകാകു ഇനി മാഞ്ചസ്റ്ററിന്റെ സ്വന്തം

- Advertisement -

റൊമേലു ലുകാകു ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലുകാകുവിനായി എവർട്ടണുമായി ധാരണയിലെത്തിയത്, ഏകദേശം 75മില്യൺ തുകയാണ് മാഞ്ചസ്റ്റർ ഈ ബെൽജിയൻ താരത്തിനായി മുടക്കുന്നത്. മികച്ച ഫിനിഷറായ ലുകാകു മാഞ്ചസ്റ്ററിന്റെ ഗോൾ വരൾച്ചയ്ക്ക് പരിഹാരമാവും എന്നാണ് കരുതപ്പെടുന്നത്. 24 കാരനായ ലുകാകു 5 വർഷത്തെ കരാറിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്.

എവർട്ടണിന്റെ പ്രീമിയർ ലീഗിലെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനായാണ് ലുകാകു ടീം വിട്ടത്. 68 തവണ ലുകാകു മേഴ്‌സിസൈഡ് ടീമിനായി എതിരാളികളുടെ വല കുലുക്കി. ചെൽസിക്കും എവർട്ടണുമായി 186 പ്രീമിയർ ലീഗ് മത്സരങ്ങളിൽ കളിയ്ക്കാൻ ഇറങ്ങിയ ലുകാകു 85 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement