ലുകാകു ഇനി മാഞ്ചസ്റ്ററിൽ കളിക്കും

courtsey: gettyimages.com
- Advertisement -

എവർട്ടൺ സ്‌ട്രൈക്കർ റൊമേലു ലുകാകു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്, തങ്ങളുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ അകൗണ്ടുകളിലൂടെയാണ് എവർട്ടണുമായി ഫീസ് ധാരണയിലെത്തിയ വാർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തു വിട്ടത്. ലുകാകുവുമായി വേതന വ്യവസ്ഥയിൽ ധാരണയിലെത്തിയാൽ കൈമാറ്റം പൂർത്തിയാവും. ഏകദേശം 75മില്യൺ തുകയ്ക്കാണ് ലുകാകു യൂണൈറ്റഡിൽ എത്തുന്നത്.

 

ലുകാകു ചെൽസിയിൽ എത്തുമെന്നാണ് കരുതപ്പെട്ടിരുന്നത് എങ്കിലും യുണൈറ്റഡ് ലുകാകുവിനെ റാഞ്ചുകയായിരുന്നു. പെഡ്രോയെ ബാഴ്‌സലോണയിൽ നിന്നും മാഞ്ചസ്റ്ററിനെ പിന്തള്ളി രണ്ടു വര്ഷം മുൻപ് ചെൽസി സ്വന്തമാക്കിയിരുന്നു, അതിനുള്ള മാഞ്ചസ്റ്ററിന്റെ മധുര പ്രതികാരം കൂടെയായി ഈ ട്രാൻസ്‌ഫർ. കഴിഞ്ഞ സീസണിൽ 39 മത്സരങ്ങളിൽ നിന്നായി 26 ഗോളുകൾ അടിച്ചു കൂട്ടിയ ലുകാകു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ വരൾച്ചയ്ക്ക് പരിഹാരമാവുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ റൂണി ഈ ട്രാൻസ്ഫർ സീസണിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും എന്ന വാർത്ത ശക്തമായി. റൂണി തന്റെ പഴയ ക്ലബ് എവർട്ടണിലേക്ക് തന്നെ മടങ്ങുമെന്നാണ് വാർത്തകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement