Site icon Fanport

മാൽക്കം ബാഴ്സ വിട്ടു, ഇനി റഷ്യൻ ലീഗിൽ

ബാഴ്സയുടെ വിങ്ങർ മാൽക്കം ഇനി റഷ്യൻ ക്ലബ്ബായ സെനിത്തിൽ. 45 മില്യൺ യൂറോ നൽകിയാണ് റഷ്യൻ ക്ലബ്ബ് ബ്രസീലിയൻ താരത്തെ സ്വന്തമാക്കിയത്. ബാഴ്സയിൽ എത്തി കേവലം ഒരു സീസണിന് ശേഷമാണ് താരം ക്യാമ്പ് ന്യൂ വിടുന്നത്.

ഫ്രഞ്ച് ക്ലബ്ബ് ബോർഡക്സിൽ നിന്നാണ് താരം ബാഴ്സയിൽ എത്തിയത്. പക്ഷെ താര നിബിഢമായ ബാഴ്സയിൽ താരത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. ബാഴ്സക്കായി 24 മത്സരങ്ങൾ കളിച്ച താരം 4 ഗോളുകൾ ബാഴ്സകായി നേടി. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ റോമ താരത്തെ സ്വന്തമാക്കാൻ കരാറിൽ എത്തിയിരുന്നെങ്കിലും അവസാന നിമിഷം നടത്തിയ ശ്രമത്തിലൂടെ ബാഴ്സ താരത്തെ സ്വന്തമാകുകയായിരുന്നു.

Exit mobile version