മലാഗ വിട്ട ഒകസാകി മറ്റൊരു സ്പാനിഷ് ക്ലബിൽ

ജപ്പാനീസ് സ്ട്രൈക്കർ ഷിഞ്ജി ഒകസാകി പുതിയ ക്ലബിൽ. ഇന്ന മലാഗ ക്ലബ് വിട്ട ഒകസാകി മറ്റൊരു സ്പാനിഷ് ക്ലബായ ഹുയെസ്കയിലാണ് കരഋ ഒപ്പുവെച്ചത്. സ്പാനിഷ് ക്ലബായ മലാഗയുമായി കഴിഞ്ഞ മാസം ആയിരുന്നു ഒകസാകി കരാറിൽ എത്തിയത്. അവരുടെ പ്രീസീസൺ മത്സരങ്ങളിലും ഒകസാകി കളിച്ചിരുന്നു‌. എന്നാൽ ലീഗ് തുടങ്ങിയപ്പോൾ താരം കളിച്ചില്ല. താരത്തിന്റെ ശമ്പളം ക്ലബിന് താങ്ങാൻ ആവില്ല എന്ന പറഞ്ഞ് ഒരുമാസം കൊണ്ട് തന്നെ ഒകസാകിയുമായുഅ കരാർ മലാഗ ക്ലബ് റദ്ദാക്കുകയായിരുന്നു‌.

എന്നാൽ ഫ്രീ ഏജന്റായ ഒകസാകിയെ സൈൻ ചെയ്ത് കൊണ്ട് ഹുയേസ്ക ക്ലബ് താരത്തിന്റെ രക്ഷകനായി. മുൻ ലെസ്റ്റർ സിറ്റി താരമാണ് ഒകസാകി. 2015 മുതൽ ലെസ്റ്റർ സിറ്റിക്ക് ഒപ്പമുള്ള താരമാണ് ഒകസാകി. ക്ലബിന്റെ പ്രീമിയർ ലീഗ് കിരീട നേട്ടത്തിൽ പ്രധാന പങ്കിവഹിച്ചിരുന്നു. മുമ്പ് മൈൻസ്, സ്റ്റുറ്റ്ഗർട്ട് തുടങ്ങിയ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. ജപ്പാൻ ദേശീയ ടീമിനായി നൂറിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ഒകസാകി 50 ഗോളുകൾ ദേശീയ ടീം ജേഴ്സിയിൽ നേടിയിട്ടുണ്ട്.

Exit mobile version