Site icon Fanport

മലാസിയ ഇന്ന് മാഞ്ചസ്റ്ററിൽ എത്തും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ആദ്യ സൈനിംഗ് ആകാൻ പോകുന്ന മലാസിയ ഇന്ന് മാഞ്ചസ്റ്ററിൽ എത്തും. താരം ഇന്ന് മാഞ്ചസ്റ്ററിലെ തന്റെ മെഡിക്കലിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കും. നാളെ ആകും രണ്ടാം ഘട്ട മെഡിക്കൽ. അതിനു ശേഷം മലാസിയയുടെ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

യുവ ഫുൾബാക്ക് ടൈറൽ മലസിയ ഫെയനൂർഡിൽ നിന്നാണ് യുണൈറ്റഡിലേക്ക് എത്തുന്നത്. ഡച്ച് താരത്തിനായി 18 മില്യൺ യൂറോയോളം മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകും. 22കാരനായ താരം അവസാന കുറേ വർഷങ്ങളായി ഫെയനൂർഡിന്റെ ഒപ്പം ആണ്. 2008ൽ ആയിരുന്നു മലസിയ ഫെയനൂർഡ് അക്കാദമിയിൽ ചേർന്നത്.

2017ൽ ഫെയനൂർഡിനായി സീനിയർ അരങ്ങേറ്റം നടത്തി. അവിടെ നിന്ന് ഇങ്ങോട്ട് നൂറിൽ അധികം മത്സരങ്ങൾ താരം ഡച്ച് ക്ലബിനായി കളിച്ചു. കഴിഞ്ഞ വർഷം ഡച്ച് ദേശീയ ടീമിനായി അരങ്ങേറ്റം നടത്താനും അദ്ദേഹത്തിനായി.

Exit mobile version