Picsart 23 08 09 14 54 13 291

മഗ്വയറിനെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും വെസ്റ്റ് ഹാമും തമ്മിൽ ധാരണ

അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ഹാരി മഗ്വയർ ക്ലബ് വിടുന്നു. മഗ്വയറിനെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും വെസ്റ്റ് ഹാമും തമ്മിൽ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇനി മഗ്വയറും വെസ്റ്റ് ഹാമും തമ്മിൽ കരാർ ധാരണയിൽ എത്തിയാൽ ട്രാൻസ്ഫർ നടക്കും. വെസ്റ്റ് ഹാം യുണൈറ്റഡ് 30 മില്യന്റെ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ വെച്ചിരുന്നു. ആ തുക യുണൈറ്റഡ് അംഗീകരിച്ചിരിക്കുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് 50 മില്യൺ യൂറോ ആണ് വിലയിട്ടിരുന്നത്. എന്നാൽ പകരക്കാരനെ കണ്ടെത്തേണ്ടതുള്ളത് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് 30 മില്യണ് തന്നെ താരത്തെ യുണൈറ്റഡ് വിട്ടു നൽകാം എന്ന തീരുമാനത്തിൽ എത്തൊയിരിക്കുകയാ‌ണ്‌.

കഴിഞ്ഞ മാസം മഗ്വയറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കിയിരുന്നു. മഗ്വയറും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണിൽ അപൂർവ്വ മത്സര‌ങ്ങളിൽ മാത്രമാണ് മഗ്വയർ യുണൈറ്റഡ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ലിസാൻഡ്രോ മാർട്ടിനസ്, വരാനെ, ലിൻഡെലോഫ് എന്നിവർക്ക് പിറകിൽ മാത്രമാണ് മഗ്വയറിന് സെന്റർ ബാക്ക് പൊസിഷനിൽ ഉള്ള സ്ഥാനം.

2019ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ഒരു റെക്കോർഡ് തുകക്ക് ആണ് മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. അന്ന് മുതൽ വലിയ വിമർശനങ്ങൾ താരം നേരിടുന്നുണ്ട്.

Exit mobile version