Picsart 23 07 28 22 44 47 562

ഹാരി മഗ്വയറിനായുള്ള വെസ്റ്റ് ഹാം ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ഹാരി മഗ്വയറിനെ സ്വന്തമാക്കാനായുള്ള വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ശ്രമത്തിന് തിരിച്ചടി.വെസ്റ്റ് ഹാം യുണൈറ്റഡിന്റെ 20 മില്യന്റെ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് റിജക്ട് ചെയ്തതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. വെസ്റ്റ് ഹാം ഇനി ബിഡ് ചെയ്യാൻ സാധ്യത ഇല്ല എന്നാണ് റിപ്പോർട്ടുകൾ.

മഗ്വയറിന്റെ വലിയ വേതനം ആണ് വെസ്റ്റ് ഹാം യുണൈറ്റഡിനെയും മറ്റു ക്ലബുകളെയും മഗ്വയറിനെ സ്വന്തമാക്കുന്നതിൽ നിന്ന് പിറകോട്ട് അടിപ്പിക്കുന്ന പ്രധാന കാര്യം. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് 50 മില്യൺ യൂറോ വിലയിട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ 35 മില്യൺ നൽകിയാൽ താരത്തെ യുണൈറ്റഡ് വിട്ടു നൽകിയേക്കും.

കഴിഞ്ഞ ആഴ്ച മഗ്വയറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കിയിരുന്നു. മഗ്വയറും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണിൽ അപൂർവ്വ മത്സര‌ങ്ങളിൽ മാത്രമാണ് മഗ്വയർ യുണൈറ്റഡ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ഇറങ്ങിയപ്പോൾ ആകട്ടെ അത്ര തൃപ്തികരമായ പ്രകടനമല്ല മഗ്വയറിൽ നിന്ന് ഉണ്ടായത്. ലിസാൻഡ്രോ മാർട്ടിനസ്, വരാനെ, ലിൻഡെലോഫ് എന്തിന് ലൂക് ഷോയ്ക്കും പിറകിൽ മാത്രമാണ് മഗ്വയറിന് സെന്റർ ബാക്ക് പൊസിഷനിൽ ഉള്ള സ്ഥാനം.

2019ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ഒരു റെക്കോർഡ് തുകക്ക് ആണ് മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. അന്ന് മുതൽ വലിയ വിമർശനങ്ങൾ താരം നേരിടുന്നുണ്ട്.

Exit mobile version