Site icon Fanport

മകാലിസ്റ്ററുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടൻ ചർച്ചകൾ നടത്തും

ബ്രൈറ്റൺ സ്റ്റാർ അലക്സിസ് മകാലിസ്റ്ററിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗിലെ പ്രധാന ക്ലബുകൾ ശ്രമിക്കുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു. മകാലിസ്റ്റർ ബ്രൈറ്റൺ വിടും എന്ന് 100 ശതമാനം ഇപ്പോൾ ഉറപ്പാണ്. താരത്തിന്റെ ഇപ്പോഴത്തെ പൂർണ്ണ ശ്രദ്ധ ബ്രൈറ്റണിൽ തന്നെ ആണ്. എങ്കിലും അടുത്ത ക്ലബ് ഏതെന്ന് തീരുമാനിക്കാനുള്ള ചർച്ചകൾ മകാലിസ്റ്റർ ഉടൻ ആരംഭിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡുമായി മകാലിസ്റ്ററിന്റെ പ്രതിനിധികൾ അടുത്ത ദിവസങ്ങളിൽ ചർച്ചകൾ നടത്തും.

മകാലിസ്റ്റർ 23 02 18 12 24 06 485

മാഞ്ചസ്റ്റർ യുണൈറ്റഡുമായി മാത്രമല്ല ലിവർപൂളുമായും മകാലിസ്റ്റർ ഉടൻ ചർച്ചകൾ നടത്തും. മാഞ്ചസ്റ്റർ സിറ്റിയുൻ താരത്തെ സ്വന്തമാക്കാൻ ഇപ്പോൾ ശ്രമിക്കുന്നുണ്ട്.
അർജന്റീനയുടെ 2022 ലോകകപ്പ് വിജയത്തിൽ മാക് അലിസ്റ്റർ പ്രധാന പങ്ക് വഹിച്ചിരുന്നു. ഈ സീസണിൽ ബ്രൈറ്റണിന്റെ യൂറോപ്യൻ യോഗ്യത സ്വപ്നങ്ങളിൽ മകാലിസ്റ്ററിന്റെ പങ്കു വലുതാണ്‌. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ Mac Allister-നുള്ള ഓഫറുകൾ എല്ലാം ബ്രൈറ്റൺ നിരസിച്ചിരുന്നു. . 80 മില്യണു മുകളിൽ ബ്രൈറ്റൺ മകാലിസ്റ്ററിനായി ആവശ്യപ്പെടും എന്നാണ് റിപ്പോർട്ടുകൾ.

Exit mobile version