ബ്രസീലിയൻ യുവതാരത്തെ സ്വന്തമാക്കി ലിയോൺ

ബ്രസീലിയൻ യുവതാരം ജീൻ ലൂകാസിനെ ലിയോൺ സ്വന്തമാക്കി. 21കാരനായ ലൂകാസിനെ ഫ്ലമെംഗോയിൽ നിന്നാണ് ലിയോൺ സ്വന്തമാക്കിയിരിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറായ സാന്റോസ് കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ സാന്റോസിൽ ആയിരുന്നു കളിച്ചത്. സാമ്പോളിക്ക് കീഴിൽ സാന്റോസിൽ സ്ഥിരം സ്റ്റാർട്ടിംഗ് ഇലവനിൽ ലുകാസ് എത്തിയിരുന്നു.

8 മില്യണോളം തുകയ്ക്കാണ് ഇപ്പോൾ ലൂകാസ് ലിയോണിൽ എത്തുന്നത്. ഇതോടെ ലിയോൺ മിഡ്ഫീൽഡർ എൻഡോബെലെ ക്ലബ് വിടുമെന്ന് ഏകദേശം ഉറപ്പായി.

Exit mobile version