Site icon Fanport

റൊമാനിയൻ ഗോൾ കീപ്പറെ സ്വന്തമാക്കി ലിയോൺ

റൊമാനിയ ഗോൾ കീപ്പറെ സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോൺ. സിപ്രിയൻ ടാറ്റരുസനുവിനെയാണ് ലിയോൺ ഇന്ന് സൈൻ ചെയ്തത്. നാന്റെസിന്റെ താരമായിരുന്നു ഇതുവരെ ടാറ്റരുസനു. ഫ്രീ ഏജന്റായതോടെ ലിയോൺ സ്വന്തമാക്കുകയായിരുന്നു. മൂന്ന് വർഷത്തെ കരാറിലാണ് ലിയോണുമായി താരം ഒപ്പുവെച്ചത്.

അവസാന മൂന്ന് വർഷമായി നാന്റെസിൽ തന്നെയായിരുന്നു ടാറ്റരുസനു കളിച്ചിരുന്നത്. 33 കാരനായ താരം റൊമ്മാനിയയ്ക്ക് വേണ്ടി 61 ദേശീയ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടറ്റരുസനു വരുമെങ്കിലും ആന്തണി ലോപസ് തന്നെയാലും ലിയോണിൽ ഒന്നാം നമ്പറായി തുടരുക.

Exit mobile version