ചെസ്റ്റർപാൾ ലിംഗ്ദോഹ് മോഹൻ ബഗാനിൽ

- Advertisement -

ചർച്ചിൽ ബ്രദേഴ്സ് താരമായിരുന്ന ചെസ്റ്റർപാൾ ലിംഗ്ദോഹ് ഇനി മോഹൻ ബഗാൻ ജേഴ്സിയിൽ‌. ഇന്നലെയാണ് ലിംഗ്ദോഹിന്റെ ബഗാൻ കൂടുമാറ്റം തീരുമാനനായത്. കഴിഞ്ഞ ഐ എസ് എൽ സീസണിൽ പൂനെ സിറ്റിക്കു വേണ്ടിയാണ് ലിങ്ദോഹ് കളിച്ചത്.

മിഡ്ഫീൽഡിൽ കളിക്കുന്ന ലിംഗ്ദോഹ് മേഘാലയ സ്വദേശിയാണ്. കൊൽക്കത്ത ലീഗ് കൈക്കലാക്കാനുറപ്പിച്ച് ഇറങ്ങിയിരിക്കുന്ന ബഗാൻ വരും ദിവസങ്ങളിൽ വമ്പൻ പേരുകളെ തന്നെ കൊൽക്കത്തയിൽ എത്തിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement