Site icon Fanport

ലുകാകുവിനെ വേണ്ടെന്ന് വെച്ച് ഇന്റർ മിലാൻ!! ഇനി ചർച്ച ഇല്ല

റൊമേലു ലുകാലുവിനെ തിരികെയെത്തിക്കാനുള്ള ശ്രമം ഇന്റർ മിലാൻ അവസാനിപ്പിച്ചു. അവർ താരത്തിനായി ഇനി രംഗത്ത് ഇല്ല എന്ന് ചെൽസിയെ അറിയിച്ചു. ലുകാകു യുവന്റസുമായി ചർച്ചകൾ നടത്തിയതാണ് ഇന്റർ മിലാൻ ഈ ട്രാൻസ്ഫറിൽ നിന്ന് പിന്മാറാനുള്ള കാരണം. കഴിഞ്ഞ ദിവസം 30 മില്യന്റെ ഒരു ബിഡ് ചെൽസിക്ക് ഇന്റർ മിലാൻ സമർപ്പിച്ചിരുന്നു എങ്കിലും അവർ അത് സ്വീകരിച്ചിരുന്നില്ല. ഇനി ലുകാകു യുവന്റ്സിലേക്കോ സൗദി ക്ലബുകളിൽ ഒന്നിലേക്കോ പോകാൻ ആണ് സാധ്യത. യുവന്റസ് ലുകാകുവിനായി 37 മില്യന്റെ ബിഡ് സമർപ്പിച്ചിട്ടുണ്ട്.

ലുകാകു Hall Fa Cup

മൂന്ന് ദിവസം കൊണ്ട് ചെൽസിക്ക് ഒപ്പം പരിശീലനം ആരംഭിക്കാൻ ഇരിക്കുന്ന ലുകാകു അതിനു മുമ്പ് ക്ലബ് മാറാൻ ആകും എന്ന പ്രതീക്ഷയിലാണ്. ചെൽസിക്ക് ഒപ്പം പ്രീസീസൺ യാത്ര ചെയ്യാൻ ലുകാകു ആഗ്രഹിക്കുന്നില്ല. തന്റെ പഴയ ഫോമിലേക്ക് മടങ്ങി എത്തിയ ബെൽജിയൻ സ്ട്രൈക്കർ ലുകാകുവിനെ ടീമിൽ നിലനിർത്താൻ ആണ് ഇന്റർ മിലാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ പുതിയ സംഭവങ്ങൾ കാരണം അവർ ആ തീരുമാനത്തിൽ നിന്ന് പിന്മാറുക ആയിരുന്നു.

ഫിറ്റ്നസ് വീണ്ടെടുത്ത ലുകാകു കഴിഞ്ഞ സീസൺ അവസാനം പഴയ ഫോമിലേക്ക് തിരികെയെത്തിയിരുന്നു. ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിലും പ്രധാന പങ്കുവഹിക്കാൻ ലുകാകുവിനായി.

Picsart 23 07 12 00 45 20 942

1949 മിനുട്ടുകൾ മാത്രം കളിച്ച ലുകാകു 9 ഗോളും 5 അസിസ്റ്റും സീരി എയിൽ ഇന്ററിനായി കഴിഞ്ഞ സീസണിൽ നൽകി. 2021 വേനൽക്കാലത്ത് 97.5 മില്യൺ പൗണ്ട് എന്ന ക്ലബ്ബ് റെക്കോർഡ് ഫീസിന് ഇന്ററിൽ നിന്ന് ആയിരുന്നു ലുകാകു ചെൽസിയിലേക്ക് എത്തിയത്. എന്നാൽ ലുക്കാക്കു ചെൽസിയിൽ തിളങ്ങിയിരുന്നില്ല.

Exit mobile version