Site icon Fanport

ബ്രസീലിയൻ യുവതാരം ലൂയിസ് ഗിൽഹെർമെ വെസ്റ്റ് ഹാമിലേക്ക്

ബ്രസീലിയൻ യുവതാരം ലൂയിസ് ഗിൽഹെർമെ വെസ്റ്റ് ഹാമിലേക്ക് എത്തുന്നു. പാൽമിറാസിന്റെ താരത്തെ സൈൻ ചെയ്യാൻ വെസ്റ്റ് ഹാം ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ബ്രസീലിലെ ഏറ്റവും മികച്ച യുവ പ്രതിഭകളിൽ ഒരാളായാണ് ലൂയിസ് ഗിൽഹെർമയെ കണക്കാക്കുന്നത്. 30 മില്യൺ യൂറോ ആകും ട്രാൻസ്ഫർ തുക.

Picsart 24 06 09 10 19 45 231

ഹാമേഴ്‌സ് ഫുട്‌ബോൾ ഡയറക്ടർ ടിം സ്റ്റെയ്‌ഡൻ ബ്രസീലിൽ എത്തി ചർച്ചകൾ പൂർത്തിയാക്കിം പുതിയ മാനേജർ ലോപെറ്റെഗിക്കായി ടീമിനെ ശക്തിപ്പെടുത്താൻ ആണ് വെസ്റ്റ് ഹാം നോക്കുന്നത്. 2023 ൽ 17 വയസ്സുള്ളപ്പോൾ ഗിൽഹെർം പാൽമിറാസിൽ സീനിയർ അരങ്ങേറ്റം കുറിച്ചു.

18കാരൻ ഇതുവരെ 24 സീനിയർ മത്സരം ടീമിനായി കളിച്ചിട്ടുണ്ട്. മധ്യനിര താരം ബ്രസീൽ അണ്ടർ 20 ടീമിന്റെയും ഭാഗമാണ്.

Exit mobile version