Picsart 24 02 02 10 50 15 681

സ്വീഡിഷ് ടീനേജ് താരം ലൂക്കാസ് ബെർഗ്‌വാളിനെ സ്പർസ് സ്വന്തമാക്കി

സ്വീഡിഷ് ടീനേജ് താരം ലൂക്കാസ് ബെർഗ്‌വാളിനെ സ്പർസ് സ്വന്തമാക്കി. സ്വീഡിഷ് ക്ലബ് ജുർഗാർഡൻസുമായി സ്പർസ് ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 8.5 മില്യൺ പൗണ്ടിന് ആണ് ടോട്ടനം താരത്തെ ടീമിലേക്ക് എത്തിക്കുന്നത്‌..

17-കാരനായ ബെർഗ്വാൾ ബാഴ്സലോണയിലേക്ക് പോകും എന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. അവസാന നിമിഷമാണ് സ്പർസ് ബാഴ്സലോണയെ മറികടന്ന് താരത്തിന്റെ മനസ്സ് മാറ്റിയത്.

2023-ലെ വിന്ററിൽ ജുർഗാർഡൻസിൽ ചേരുന്നതിന് മുമ്പ് ബെർഗ്‌വാൾ ബ്രോമ്മപോജ്കർണയിൽ ആയിരുന്നു കളിച്ചിരുന്നത്. സ്വീഡിഷ് ക്ലബ്ബിനായി ഇതിനകം തന്നെ സീനിയർ ടീമിനായി 29 മത്സരങ്ങളിൽ യുവതാരം കളിച്ചിട്ടുണ്ട്.

Exit mobile version