മെക്സിക്കൻ താരം ലൊസാനോ നാപോളിയിലേക്ക്

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിൽ ജർമ്മനിയെ വെള്ളം കുടിപ്പിച്ച യുവതാരം ഹിർവിങ് ലൊസാനോ ഇനി ഇറ്റലിയിൽ ആകും കളിക്കുക. പി എസ് വി ഐന്തോവന്റെ താരമായ ലൊസാനോയും നാപോളിയുമായി കരാർ ധാരണയായതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 40 മില്യണോളമാണ് നാപോളി താരത്തിനായി ഓഫർ ചെയ്തിരിക്കുന്നത്.

2017 മുതൽ പി എസ് വിക്കായാണ് ലൊസാനോ കളിക്കുന്നത്. ഇതുവരെ 35 ഗോളുകൾ പി എസ് വിക്കായി ലൊസാനോ നേടിയിട്ടുണ്ട്.
2016ൽ മെക്സിക്കോയ്ക്കായി അരങ്ങേറ്റം നടത്തിയ ലൊസാനോ കഴിഞ്ഞ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽ മെക്സിക്കോയുടെ ടോപ്പ് സ്കോററായിരുന്നു.