ലോകടെല്ലി ഇനി യുവന്റസിന്റെ താരം, ഇറ്റാലിയൻ മധ്യനിരതാരത്തെ സ്വന്തമാക്കിയത് 35 മില്യണ്

Img 20210817 193452

ഇറ്റാലിയൻ മധ്യനിര താരം മാനുവൽ ലോകടെല്ലിയെ ടീമിൽ എത്തിക്കാനുള്ള യുവന്റസ് ശ്രമം വിജയിച്ചു. താരത്തെ യുവന്റസ് സ്വന്തമാക്കി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് മാസത്തോളമായി നടക്കുന്ന സസുവോളയുമായുള്ള യുവന്റസ് ചർച്ചകൾ ആണ് ഇതോടെ ഫലം കണ്ടത് . സസുവോളോ യുവ മിഡ്ഫീൽഡറെ 35 മില്യണാണ് യുവന്റസിന് നൽകുന്നത്. 2026വരെയുള്ള കരാർ താരം യുവന്റസിൽ ഒപ്പുവെക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും.

യൂറോ കപ്പിലെ ലോകടെല്ലിയുടെ പ്രകടനങ്ങൾ താരത്തിന്റെ മൂല്യം കൂട്ടിയിരുന്നു. ആഴ്സണലും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും യുവന്റസിലേക്ക് മാത്രമേ പോകു എന്ന് ലോകടെല്ലി തീരുമാനിക്കുക ആയിരുന്നു. അവസരങ്ങൾ സൃഷ്ടിക്കാനും ഗോൾ നേടാനും കഴിവുള്ള താരമാണ് ലോകടെല്ലി‌. അവസാന രണ്ടു വർഷമായി ലോകടെല്ലി സസുവോളോയ്ക്ക് ഒപ്പമാണ്. മുമ്പ് എ സി മിലാന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Previous articleവിന്‍ഡീസ് പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ ടീം പ്രഖ്യാപിച്ചു
Next articleസൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബേർൺലിയെ തോൽപ്പിച്ചു