എ ടി കെ താരം ഐ എസ് എൽ വിട്ട് ഐലീഗിലേക്ക്

- Advertisement -

എ ടി കെയുടെ മധ്യനിര താരം കേവിൻ ലോബോ ഐലീഗിലേക്ക്. ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സ് ആണ് ലോബോയെ സ്വന്തമാക്കിയിരിക്കുന്നത്. ലോണടിസ്ഥാനത്തിൽ ആണ് ലോബോ ചർച്ചിൽ ബ്രദേഴ്സിൽ എത്തുന്നത്. ഐ എസ് എല്ലിൽ ഇതുവരെ കാര്യമായ അവസരമൊന്നും ലോബോയ്ക്ക് ലഭിച്ചിരുന്നില്ല. അതാണ് ലോബോയെ ഐലീഗിലേക്ക് വരാൻ പ്രേരിപ്പിച്ചത്.

2015ൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചിട്ടുള്ള താരമാണ് ലോബോ. ഈസ്റ്റ് ബംഗാളിനായും ലോബോ മുമ്പ് കളിച്ചിട്ടുണ്ട്. ഈ സീസണിൽ അഒ ലീഗ് കിരീ തന്നെ ലക്ഷ്യമിടുന്ന ചർച്ചിൽ മധ്യനിര ശക്തമാക്കാനാണ് ലോബോയെ സൈൻ ചെയ്തത്.

Advertisement