Site icon Fanport

അർജന്റീനൻ ലൊ സെൽസോ ഇനി ടോട്ടൻഹാമിൽ

അർജന്റീനയുടെ യുവ അറ്റാക്കിംഗ് മിഡ്ഫീൽഡർ ലൊ സെൽസോ ടോട്ടൻഹാമിൽ എത്തി. റയൽ ബെറ്റിസ് താരമായ ജിയോവാനി ലൊ സെൽസോ ലോൺ അടിസ്ഥാനത്തിൽ ആൺ ടോട്ടൻഹാമിൽ എത്തിയിരിക്കുന്നത്. സീസൺ അവസാനം വരെ‌ നീണ്ടു നിൽക്കുന്ന ലോണിയിൽ ആയിരിക്കും താരം ടോട്ടൻഹാമിൽ എത്തുക. ലോണിന് അവസാനം സ്ഥിര കരാറിൽ സ്പർസിന് താരത്തെ സ്വന്തമാക്കാം.

കഴിഞ്ഞ സീസണിൽ ബെറ്റിസിൽ തകർപ്പൻ പ്രകടനമായിരുന്നു ലൊ സെൽസോ കാഴ്ചവെച്ചത്. മധ്യനിരയിൽ നിന്ന് 9 ഗോളുകൾ നേടാൻ കഴിഞ്ഞ സീസണിൽ ലൊ സെൽസോയ്ക്ക് ആയിരുന്നു. പി എസ് ജിയുടെ താരമായിരുന്ന ലൊ സെൽസോ ലോണിൽ ആയിരുന്നു കഴിഞ്ഞ സീസണിൽ ബെറ്റിസിൽ കളിച്ചത്. ഈ വർഷം മാത്രമാണ് ബെറ്റിസിന്റെ താരമായി സെൽസോ മാറിയത്. അതിനു ശേഷം ഉടൻ തന്നെ താരത്തെ വിൽക്കാനാണ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്. ഡിബാലയെയും കൗട്ടീനോയെയും സ്വന്തമാക്കാനുള്ള ശ്രമം പാഴായതാണ് സെൽസോയിലേക്ക് ടോട്ടൻഹാമിനെ എത്തിച്ചത്.

Exit mobile version