ടോട്ടൻഹാം സ്ട്രൈക്കർ ഇനി നാപോളിയിൽ

കഴിഞ്ഞ സീസണിൽ ടോട്ടൻഹാമിനു വേണ്ടി കളിച്ചിരുന്ന ഫെർണാണ്ടോ യൊറന്റെ ഇനി നാപോളിയിൽ കളിക്കും. ഫ്രീ ഏജന്റായിരുന്ന യൊറന്റെയെ രണ്ടു വർഷത്തെ കരാറിലാണ് നാപോളി സൈൻ ചെയ്തത്. താരത്തെ സിഅൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമങ്ങൾ നടത്തിയിരുന്നു. 34കാരനായ താരം മുമ്പും സീരി എയിൽ കളിച്ചിട്ടുണ്ട്.

രണ്ട് വർഷത്തോളം യുവന്റസിൽ താരം കളിച്ചിരുന്നു. യുവന്റസിനായി 27 ഗോളുകൾ താരം നേടിയിരുന്നു. യുവന്റസിനൊപ്പം രണ്ട് ലീഗ് കിരീടങ്ങളും താരം നേടിയിരുന്നു. അവസാന രണ്ടു സീസണിലും ടോട്ടൻഹം സ്ട്രൈക്കർ ആയിരുനൻ താരം 11 ഗോളുകളവിടെ നേടി. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഉൾപ്പെടെ പ്രധാന പ്രകടനങ്ങൾ ഇതിൽപ്പെടുന്നു. മുമ്പ് സ്പാനിഷ് ദേശീയ ടീമിന് വേണ്ടിയും യൊറന്റെ കളിച്ചിട്ടുണ്ട്.

Exit mobile version